ടി.എന്‍. ജയചന്ദ്രന് - ( വാരാദ്യമാധ്യമം - 1989 ഫെബ്രുവരി 12 )
ജീവിതാനുഭവങ്ങൾ, സ്ത്രീ-പുരുഷബന്ധം, പിതൃ-പുത്ര ബന്ധം എന്നിവ പുതിയൊരു കാഴ്ചപ്പാടിൽ അവതരിപ്പിക്കുകയാണ് ഹരികുമാർ. പുതിയ ഒരു കണ്ടെത്തലിന്റെ സുഖമാണ് ഈ കഥകൾ നമുക്കു നൽകുക. ഇത്രയും കാലം ഹരികുമാറിനെ നാം കണ്ടിട്ടും കണ്ടില്ലല്ലോ എന്ന അപരാധബോധവും......
എന്‍. ശശിധരന് - ( ദേശാഭിമാനി വാരിക - 1990 ജനുവരി 14-20 )
വളരെ അനായാസമായി. അനാർഭാടമായി ഹരികുമാർ കഥകൾ പറയുന്നു. എന്ത് പറയുന്നു എന്നതിൽ തന്നെയാണ് എപ്പോഴും അദ്ദേഹത്തിന്റെ നിഷ്കർഷ. ഈ കഥാകൃത്ത് ഇതിനകം നേടിയ സഹൃദയ ശ്രദ്ധക്ക് പിറകിലുള്ള പ്രധാനഘടകവും ഇതുതന്നെ.
എം.കെ. ഹരികുമാര്‍ - ( എക്സ്പ്രസ്, തൃശൂർ - ഡിസംബർ 1991 )
ജീവിതത്തിന് അനുയോജ്യനായ മനുഷ്യനെവിടെയെന്ന അർത്ഥവത്തായ ചോദ്യം തന്റെ കഥകളിൽ ഒളിപ്പിച്ചു വെച്ചിരിക്കുകയാണ് ഈ കഥാകൃത്ത്. ജീവിതത്തിന്റെ സ്നേഹരാഹിത്യവും വൈരൂപ്യവും കുറച്ചൊന്നുമല്ല ഈ കഥാകൃത്തിനെ വിഷമിപ്പിക്കുന്നത്.
കെ.എസ്. സുധി - ( സാഹിത്യലോകം - 1993 ജനുവരി - ഫെബ്രുവരി )
ഇ, ഹരികുമാറിന്റെ കനഡയിൽനിന്നൊരു രാജകുമാരി, ദിനോസറിന്റെ കുട്ടി, കുങ്കുമം വിതറിയ വഴികൾ, ശ്രീപാർവ്വതിയുടെ പാദം, കൂറകൾ എന്നീ കഥാസമാഹാരങ്ങൾ മുൻനിർത്തി ഒരന്വേഷണം
എം.വി. ബെന്നി - ( മാതൃഭൂമി ആഴ്ചപ്പതിപ്പ് - 1993 ഡിസമ്പർ 26 )
1993ലെ ഓണപ്പതിപ്പുകളിലെ നൂറ്റി എഴുപത്തെട്ട് കഥകളും വായിച്ചപ്പോൾ നനയാതിരുന്ന എന്റെ കണ്ണുകൾ ഇ. ഹരികുമാറിന്റെ 'ചിരിക്കാനറിയാത്ത കുട്ടി' (കലാകൗമുദി) എന്ന കഥ വായിച്ചപ്പോൾ ഈറനണിഞ്ഞു.
മണർകാട് മാത്യു - ( ഡി സി ബുക്സ്, കോട്ടയം - 1994 )
ആധുനികമോ അത്യന്താധുനികമോ ഹരിയുടെ കഥകൾ എന്നു വിവേചിക്കാനോ തരംതിരിക്കാനോ എനിക്കറിയില്ല. പക്ഷെ ഒരു കാര്യം ഈ വായനക്കാരൻ തിരിച്ചറിയുന്നു: ഹരികുമാർ കാല്പനികതയുടെ കഥാകാരനാണ്. മാനവികതയിലെ കാല്പനിക ഭാവത്തിന്റെ കഥാകാരൻ.
പ്രൊഫ. കല്ലട രാമചന്ദ്രൻ - ( വാരാന്ത്യ കൗമുദി - 1998 സെപ്റ്റമ്പർ 6 )
.ഇ. ഹരികുമാർ മനുഷ്യബന്ധങ്ങളെ കാല്പനികമായ കാഴ്ചപ്പാടിലാണ് അവതരിപ്പിക്കുന്നത്. കഥകൾ ആധുനികരുടെയും ഉത്തരാധുനികരുടെയും കഥകളിൽനിന്ന് വേറിട്ടു നില്‍ക്കുകയും കഥകളിലുടനീളം ഭാവഗീതത്തിന്റെ സ്വഭാവം പ്രകടിപ്പിക്കുകയും ചെയ്യുന്നു.
ഡോ. എം. ലീലാവതി - ( മലയാളം വാരിക - 1998 ജൂലൈ 24 )
ഹരികുമാറിന്റെ കഥകൾ ജീവിതസത്യത്തിന്റെ കള്ളിയിൽ ഉറച്ചു നിൽക്കുന്നു. വലിയൊരച്ഛന്റെ വലിയൊരു മകൻ. ഇടശ്ശേരിയുടെ പല കവിതകളും വൃത്തബദ്ധമായ നല്ല കഥകളാണ്, ഹരികുമാറിന്റെ പല കഥകളും നിർവൃത്തമായ നല്ല കവിതകളും.
ഡോ. മിനി പ്രസാദ് - ( ആശയസമന്വയം - 1999 നവംബർ )
വ്യാകരണം കടന്നുകൂടി ദുഷിപ്പിക്കാത്ത ഭാഷയാണ് അമ്മുവിന്റെ കഥകൾക്ക് എന്ന് ഹരികുമാർ പറയുന്നു. ഏതാനും വാക്കുകളിൽ ഒരു വികാരപ്രപഞ്ചം മുഴുവനും ഒതുങ്ങുന്നു എന്നും. ഈ സമാഹാരത്തിലെ കഥകൾക്കും ഇതേ വിശേഷണം തീർച്ചയായും ഇണങ്ങുന്നുണ്ട്.
പി. കൃഷ്ണവാരിയര്‍ - ( കലാകൗമുദി - ലക്കം 1234 - 1999 )
ആസക്തിയുടെ അഗ്നിനാളങ്ങൾ, വിവാഹിതയായ ഒരു സ്ത്രീയുടെ ഭോഗാസക്തിയും പരപുരുഷബന്ധങ്ങളുമാണ് ഈ നോവലിലെ മുഖ്യ പ്രമേയമെന്നു തോന്നാമെങ്കിലും ആ സ്ത്രീയെ നിമിത്തമാക്കിക്കൊണ്ട് സങ്കീർണ്ണവും അവ്യാഖ്യോയവുമായ പ്രകൃതിപുരുഷ ബന്ധത്തെയാണ്.......