കാനഡയില്‍ നിന്നൊരു രാജകുമാരി

കാനഡയില്‍ നിന്നൊരു രാജകുമാരി
  • പ്രസിദ്ധീകരിച്ച വര്‍ഷം : 1988
  • വിഭാഗം: കഥാ സമാഹാരം
  • പുസ്തക ഘടന: 98 താളുകള്‍
  • പ്രസാധന വിവരങ്ങള്‍ :
        വാല്യം. 1. നാഷണല്‍ ബുക്സ്റ്റാള്‍, എറണാകുളം (1988)

ആമസോണ്‍
കിന്റില്‍ എഡിഷന്‍

ASN: B07K5ZMJ15
(click to read )

'ഒറ്റപ്പദങ്ങള്‍ അര്‍ത്ഥരഹിതങ്ങള്‍. എന്നാല്‍, ഹരികുമാര്‍ എന്ന കഥാകാരന്‍ അവയെ വേണ്ട വിധത്തില്‍ സങ്കലനം ചെയ്തുവെക്കുമ്പോള്‍ അതിന് സാര്‍ത്ഥകസ്വഭാവം വരുന്നു. സ്വാര്‍ത്ഥതല്‍പരനായ ഒരു ചെറുപ്പക്കാരന്‍. അയാള്‍ അമ്മയ്ക്ക് അയച്ചുകൊടുക്കുന്ന പണം അവര്‍ അവരുടെ ചേട്ടനും കുഞ്ഞുങ്ങള്‍ക്കും ചെലവാക്കുമ്പോള്‍ അയാള്‍ക്ക് കോപം. ആ കോപവും അതിനോട് ബന്ധപ്പെട്ട പ്രവൃത്തികളും കരിങ്കല്ലുപോലെ, ചെങ്കല്ലുപോലെ അര്‍ത്ഥരഹിതം. പക്ഷേ, അമ്മാമന്‍റെ മകളുടെ മക്കള്‍ അയാളെ സ്നേഹപൂര്‍വ്വം ഉമ്മവയ്ക്കുമ്പോള്‍ അയാളുടെ സ്വാര്‍ത്ഥചിന്ത ഇല്ലാതാകുന്നു. അവരിലൂടെ അയാള്‍ സാര്‍ത്ഥകമായ ഒരു സ്നേഹസൗധം നിര്‍മ്മിക്കുകയാണ്. കലാകൗമുദിയില്‍ ഹരികുമാര്‍ എഴുതിയ ഈ കഥ- 'സൂര്യകാന്തിപ്പൂക്കള്‍' എനിക്കിഷ്ടമായി. '
സാഹിത്യ വാരഫലം-പ്രൊഫ.എം. കൃഷ്ണന്‍ നായര്‍ , കലാകൗമുദി-1987