1997 ലെ പത്മരാജൻ പുരസ്‌കാരം നേടിയ കഥയാണ് പച്ചപ്പയ്യിനെ പിടിക്കാൻ. രണ്ടുതരം സമുദായമേ ഉള്ളൂ. ഉള്ളവരുടെ സമുദായവും ഇല്ലാത്തവരുടെ സമുദായവും. ഈ രണ്ടു സമുദായക്കാർ തമ്മിലുള്ള അന്തരവും. പൊരുത്തക്കേടുമാണ് എന്നെ ഏറെ ചിന്തിപ്പിക്കയും ദുഃഖിപ്പിക്കയും ചെയ്യുന്ന സമസ്യ, ഞാൻ അടുത്ത കാലത്തെഴുതിയ പല കഥകളുടെയും ഉള്ളിൽ ഈ പൊരുത്തക്കേടിന്റെ കാരണങ്ങളെപ്പറ്റിയുള്ള അന്വേഷണമാണുള്ളത്.