കലാസൃഷ്‌ടിയെന്ന നിലയ്‌ക്ക് വായനാനുഭവമാകുന്ന നല്ല കഥകൾ ഇ. ഹരികുമാറിന്റേതായിട്ടുണ്ട്. ശക്‌തവും ആർദ്രവുമായ ധിഷണയും വികാരവും ഇഴചേർന്ന മനോഹരമായ ശൈലി ഹരികുമാറിന്റെ കഥന കഥയ്‌ക്ക് സ്വായത്തമാണ്. അനേകമാനങ്ങളിൽ ആസ്വാദ്യമാകുന്ന ആ ശൈലിയുടെ സാന്നിദ്ധ്യം പുതിയ സമാഹാരമായ 'ദൂരെ ഒരു നഗരത്തിലെ' നാലോ അഞ്ചോ കഥകളില്‍ അനുഭൂതമാകുന്നു. പതിനാലു കഥകളുടെ ഈ സമാഹാരത്തിലെ ഓരോ കഥയും അനുഭവേദ്യമാണ്.