മഹാനഗരങ്ങളില്‍നിന്ന് വന്ന് സാംസ്‌കാരിക നഗരത്തെ ചേര്‍ത്തുപിടിച്ച എഴുത്തുകാരന്‍......

മാതൃഭൂമി

E Harikumar

അവിടെനിന്ന് തൃശ്ശൂരിലേക്ക് ചേക്കേറിയപ്പോള്‍ മഹാനഗരങ്ങളെ പരിഹസിക്കുകയും ഗ്രാമാന്തരീക്ഷത്തെ പ്രശംസിക്കുകയും ചെയ്തവരോട് ഹരികുമാര്‍ അനുഭവത്തില്‍നിന്ന് പറഞ്ഞതിങ്ങനെയാണ്-കാറുകള്‍ വാങ്ങുന്ന കാര്യത്തിലും ആഡംബരജീവിതം നയിക്കുന്ന കാര്യത്തിലും നഗരങ്ങളെ പകര്‍ത്തുന്ന നമ്മള്‍ മഹാനഗരങ്ങളുടെ അടിയൊഴുക്കുകളായി കാണുന്ന മാന്യതകളും നന്മകളും സ്‌നേഹബന്ധങ്ങളും കാണാതെ പോകരുത്. ഇവയെ പ്രതിപാദിക്കുന്നതായിരുന്നു എന്നും ഹരികുമാറിന്റെ രചനകള്‍.

സാംസ്‌കാരികനഗരിയില്‍ വര്‍ഷങ്ങളോളം ജീവിച്ചിട്ടും ഇടശ്ശേരിയുടെ മകനെന്ന ലേബലില്‍; ഹരികുമാര്‍ ഒരിടത്തും കസേര പിടിച്ചിട്ടില്ല. അദ്ദേഹത്തെ സാഹിത്യസദസ്സുകളില്‍ വല്ലപ്പോഴും കണ്ടിട്ടുള്ളത് ഇടശ്ശേരി സ്മാരകസമിതിയുടെ സദസ്സുകളിലാണ്. അതും കാഴ്ചക്കാരനായി.

കാഴ്ചക്കാരനായിരുന്നാല്‍ കൂടുതല്‍ കാണാനാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായം. എഴുതിയ കഥകളിലെ കഥാപാത്രങ്ങളെ പിന്നീട് നേരിട്ടുകണ്ട അനുഭവം പലയിടങ്ങളിലും അദ്ദേഹം പറഞ്ഞിട്ടുണ്ട്. എഴുത്തുകാരന്റെ മേലങ്കി അണിഞ്ഞിരുന്നാല്‍ ഇവരെ കണ്ടുമുട്ടാനാകില്ലായിരുന്നുവെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇടശ്ശേരിയുടെ മക്കളില്‍ എഴുത്തിന്റെ വഴിയേ കാര്യമായി സഞ്ചരിച്ചത് ഹരികുമാര്‍ മാത്രമാണ്.

**ചിത്രം: ഇടശ്ശേരി 1967-ല്‍ കൊല്‍ക്കത്ത സന്ദര്‍ശിച്ചപ്പോള്‍. ഇടത്ത് മൂത്തമകന്‍ സതീശ്, വലത്ത് ഹരികുമാര്‍......

മാതൃഭൂമി- Wednesday, March 25, 2020