ഇടശ്ശേരി ഹരികുമാർ അന്തരിച്ചു

ആർ. ഗോപാലകൃഷ്ണൻ

ആദരണീയ സുഹൃത്തും എഴുത്തുകാരനുമായ ഇ. ഹരികുമാർ (ഇടശ്ശേരി ഹരികുമാർ) വിടപറഞ്ഞു..... കുറച്ചുനാളായി അദ്ദഹത്തെ കണ്ടിട്ടും വിളിച്ചിട്ടും... അവസാനമായി കണ്ടത് രണ്ടു വർഷം മുമ്പ് ഇടശ്ശേരി സ്മാരക സമിതിയുടെ ഒരു ചടങ്ങിൽ ആയിരുന്നു...

1983-ൽ എറണാകുളത്തു വാസമുറപ്പിച്ചനാൾമുതൽ ആണ് നേരിൽ പരിചയം... കേരളം സാഹിത്യ അക്കാദമിയിൽ ഡിജിറ്റൽ ഡോക്യൂമെന്റേഷനു തുടക്കം കുറിച്ചത് ഹരികുമാർ അംഗമായിരുന്ന കാലത്ത്, അദ്ദേഹത്തിൻറെ മുൻകൈയോടെ ആണ്... കവി ഇടശ്ശേരി ഗോവിന്ദൻ നായരുടെ കാവ്യജീവിതം ഉൾക്കൊള്ളുന്ന ഒരു സമ്പൂർണ വെബ് സൈറ്റ്-ന് തുടക്കം കുറിച്ചതും ഹരികുമാർ ആണ്...

മഹാകവി ഇടശേരി ഗോവിന്ദൻനായരുടെയും ഇടക്കണ്ടി ജാനകിഅമ്മയുടെയും മൂത്തമകനായി 1943 ജൂലൈ 13-ന് പൊന്നാനിയിലാണ്‌ ജനനം. ചെറുപ്രായത്തിലേ ജോലിതേടി കേരളംവിട്ടു. കൊൽക്കത്ത, ദില്ലി, മുംബൈ നഗരങ്ങളിൽ വിവിധ സ്ഥാപനങ്ങളിൽ ജോലിചെയ്‌തു. 983ൽ കേരളത്തിൽ തിരിച്ചെത്തി.

19 വയസിൽ, 1962-ൽ ആദ്യകഥ, 'മഴയുള്ള രാത്രിയിൽ' പ്രസിദ്ധീകരിച്ചു വന്നു. ആദ്യ കഥാസമാഹാരം ‘കൂറകൾ’ 1972ൽ പ്രസിദ്ധീകരിച്ചു. 16 കഥാസാമാഹാരങ്ങളും ഒമ്പത്‌ നോവലും ഒരു അനുഭവക്കുറിപ്പും എഴുതി.

1988-ൽ കേരള സാഹിത്യഅക്കാദമി പുരസ്കാരം ('ദിനോസറിന്റെ കുട്ടി' ), 1997-ൽ പത്മരാജൻ പുരസ്കാരം ('പച്ചപ്പയ്യിനെ പിടിക്കാൻ' ), 1998-ൽ നാലപ്പാടൻ പുരസ്കാരം ('സൂക്ഷിച്ചുവെച്ച മയിൽപീലി'), 2006-ൽ കഥാപീഠം പുരസ്കാരം ('അനിതയുടെ വീട്'), 2012-ലെ മികച്ച കഥക്കുള്ള കേരള ചലച്ചിത്ര അക്കാദമി അവാർഡ് ('ശ്രീപാവർതിയുടെ പാദം') എന്നിവ അംഗീകാരങ്ങളിൽ ചിലതാണ്‌.

ഫേസ് ബുക്ക് പോസ്റ്റ് - Tuesday, March 24, 2020