അച്ഛനോളം വളർന്ന എഴുത്തുകാരൻ

കെ എസ് അനിയന്‍

വളരെ ഉന്നതസ്ഥാനം തന്നെയാണ് ഹരിയേട്ടന്റെ കഥകൾക്കുള്ളത്.
പക്ഷെ ആ സ്ഥാനം കഥാകാരന് കൊടുക്കാൻ ഇവിടത്തെ ചില സാഹിത്യ തമ്പ്രാക്കൾ തയ്യാറായില്ല.
അതു നേടിയെടുക്കാൻ അത്തരം ലോബികൾക്കു പിറകെ പോകാൻ ഹരിയേട്ടന്റെ വ്യക്തിത്വം അനുവദിച്ചുമില്ല.

അച്ഛനോളം വളർന്ന എഴുത്തുകാരൻ തന്നെയാണ് ഹരിയേട്ടൻ. ഡോക്ടർ ഗുറാമിയുടെ ആശുപത്രി, കാട്ടിക്കൊമ്പ്, കൂറകൾ, സൂര്യകാന്തിപ്പൂക്കൾ ഇങ്ങനെ എത്രയെത്ര കഥകൾ. മലയാളത്തിലെ കൊട്ടിഘോഷിക്കപ്പെട്ട പല കഥാകൃത്തുക്കളുടെ കഥകളേക്കാൾ ഒരു പാട് ഉയരത്തിലാണ് ഹരിയേട്ടന്റെ ചെറുകഥകൾ.

തൃശൂർക്ക് താമസം മാറ്റിയ ശേഷം ഹരിയേട്ടനെ കാണാറുണ്ടായിരുന്നില്ലെങ്കിലും ആ സ്നേഹത്തിനു കുറവുണ്ടായിരുന്നില്ല. കൊച്ചിയിൽ ഉണ്ടായിരുന്ന കാലത്ത് ഇടക്കിടെ ഹരിയേട്ടനെ ചെന്നു കാണുമായിരുന്നു.

എന്റെ ആദ്യ കഥാസമാഹാരത്തിന്റെ പ്രകാശനം നിർവഹിച്ചത് ഹരിയേട്ടനും സി വി ശ്രീരാമനും ചേർന്നാണ്.
ഒരു പാട് ദുഖത്തോടെ അതൊക്കെ ഓർക്കുന്നു.

ഫേസ് ബുക്ക് പോസ്റ്റ് - Tuesday, March 24, 2020