അനിതയുടെ വീട്

അനിതയുടെ വീട്
  • ISBN: 978-81-3000-256-9
  • പ്രസിദ്ധീകരിച്ച വര്‍ഷം : 2005
  • വിഭാഗം: കഥാ സമാഹാരം
  • പുസ്തക ഘടന: 124 താളുകള്‍
  • പ്രസാധന വിവരങ്ങള്‍ :
        വാല്യം. 1. പൂര്‍ണ്ണപബ്ളിക്കേഷന്‍സ്, കോഴിക്കോട് (2005)

ആമസോണ്‍
കിന്റില്‍ എഡിഷന്‍

ASN: B07K1WV3VC
(click to read )

ഇ. ഹരികുമാറിന്റെ പന്ത്രണ്ട് പുതിയ കഥകള്‍. ഓരോ കഥയും നിങ്ങള്‍ക്കു മുമ്പില്‍ തുറന്നിടുന്ന ജീവിതങ്ങളുടെ നിസ്സഹായാവസ്ഥയും അതില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന മനുഷ്യന്റെ ശ്രമങ്ങളും നിങ്ങളുടെ ഹൃദയത്തെ സ്പര്‍ശിക്കുന്നു, നിരന്തരം അലട്ടുന്നു. ഹരികുമാര്‍കഥകളുടെ മുഖമുദ്രയുള്ളതാണ് ഓരോ കഥയും. ഒറ്റ പേജു പോലും വിരസമാകുന്നില്ല. അമ്മ മരിച്ച് പരുക്കന്‍ യാഥാര്‍ഥ്യങ്ങളിലേക്ക് എടുത്തെറിയപ്പെടുന്ന ഒരു ആറു വയസ്സുകാരിയുടെ കഥയാണ് 'എന്തൊക്കെയോ നഷ്ടപ്പെട്ട ഒരാള്‍'. അവളെ രക്ഷിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും സാഹചര്യം വിലങ്ങുതടിയായി നില്‍ക്കുന്നതുമൂലം സ്വന്തം ആത്മാവ് നഷ്ടപ്പെട്ട ഒരാളാണ് അതിലെ കഥാപാത്രം. ദുരൂഹസാഹചര്യത്തില്‍ മരിച്ചുപോയ സ്വന്തം ഭര്‍ത്താവിനെക്കുറിച്ചുള്ള നിരാലംബയായ ഭാര്യയുടെ അന്വേഷണമാണ് 'അന്വേഷണം' എന്ന കഥ. അവസാനം പ്രഗത്ഭനായ ഒരു ജ്യോതിഷിയുടെ സഹായത്തോടെ അവള്‍ സത്യം കണ്ടുപിടിക്കുന്നു. എറണാകുളത്തുനിന്ന് ദിവസവും തൃശ്ശൂരില്‍ പോയി ജോലിയെടുക്കുന്ന നളിനി എന്ന ഇരുപത്തൊമ്പതുകാരിയുടെ കഥയാണ് 'അനിതയുടെ വീട്'. അനിതയുടെ വീട് അവള്‍ക്കൊരഭയസ്ഥാനമാണ്. വീണ്ടും വീണ്ടും വായിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്ന ഹരികുമാര്‍കഥകളുടെ സവിശേഷത ഈ കഥകളിലും കാണാന്‍ കഴിയും.

ഈ പുസ്തകവുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍/നിരൂപണങ്ങള്‍