നീ എവിടെയാണെങ്കിലും

നീ എവിടെയാണെങ്കിലും
  • ISBN: 978-81-3000-915-5
  • പ്രസിദ്ധീകരിച്ച വര്‍ഷം : 2008
  • വിഭാഗം: ലേഖനങ്ങള്‍/ഓർമക്കുറിപ്പുകൾ
  • പുസ്തക ഘടന: 124 താളുകള്‍
  • പ്രസാധന വിവരങ്ങള്‍ :
        വാല്യം. 1. പൂര്‍ണ്ണപബ്ളിക്കേഷന്‍സ്, കോഴിക്കോട് (2008)

ഒരെഴുത്തുകാരന്റെ ഹൃദയമാണ്‌ നിങ്ങള്‍ ഈ പുസ്തകം തുറക്കുമ്പോള്‍ കാണുന്നത്. ഇ.ഹരികുമാര്‍ എന്ന എഴുത്തുകാരനെ വാര്‍ത്തെടുക്കുവാനുപയുക്തമായ ധാതുക്കളെ വെളിവാക്കിത്തരുന്നുണ്ട് ഈ പുസ്തകത്തിലെ 23 അനുഭവക്കുറിപ്പുകള്‍. നിശിതമായ പ്രഹരങ്ങളേല്‍ക്കേണ്ടി വരുമ്പോഴും ജീവിതത്തോട് പ്രസാദാത്മകമായ സമീപനം കൈക്കൊള്ളാന്‍ ഈ എഴുത്തുകാരന്‍ എങ്ങിനെ സജ്ജീകരിക്കപ്പെട്ടു എന്നു കാണിച്ചു തരുന്നുണ്ട് ഈ കുറിപ്പുകള്‍. താന്‍ അനുഭവിച്ച നിര്‍ണ്ണായകമായ പരീക്ഷണ ഘട്ടങ്ങള്‍ സത്യസന്ധമായി വായനക്കാര്‍ക്കു വേണ്ടി തുറന്നു കൊടുക്കുകയാണ് ലേഖകന്‍. ജീവിതത്തില്‍ വിശുദ്ധിയും സുതാര്യതയും കാത്തു സൂക്ഷിക്കുന്ന, സഹജീവികളോടുള്ള സ്നേഹത്താല്‍ പ്രചോദിതനായി ഉയര്‍ന്ന നീതിബോധം പ്രകടിപ്പിക്കുന്ന എഴുത്തുകാരനെയാണ് നമുക്ക് ഈ കുറിപ്പുകളില്‍ കാണാന്‍ സാധിക്കുക. സരസമായ ഭാഷയില്‍ സ്വന്തം അനുഭവങ്ങള്‍ കഥപറയുന്നചാതുര്യത്തോടെ ഹരികുമാര്‍ വിവരിയ്ക്കുന്നത് നമ്മെ ചിരിപ്പിയ്ക്കുകയും കരയിക്കുകയും ചെയ്യുന്നു