ഇ ഹരികുമാര്‍ കൃതികള്‍ സമ്പൂര്‍ണ്ണ സമാഹാരം - വാല്യം 5 നോവലുകള്‍

ഇ ഹരികുമാര്‍  കൃതികള്‍   സമ്പൂര്‍ണ്ണ സമാഹാരം - വാല്യം 5  നോവലുകള്‍
  • ASIN: B07H4MXKWN
  • പ്രസിദ്ധീകരിച്ച വര്‍ഷം : 2018
  • വിഭാഗം: സമ്പൂര്‍ണ്ണ സമാഹാരം
  • പുസ്തക ഘടന: 399 താളുകള്‍
  • പ്രസാധന വിവരങ്ങള്‍ :
        വാല്യം 1. ഇടശ്ശേരി പബ്ലീക്കേഷന്‍സ്, ത്രിശൂര്‍ (2013)

ആമസോണ്‍
കിന്റില്‍ എഡിഷന്‍

ASN: B07KDW78JT
(click to read )

ഈ വാല്യത്തില്‍ ഉൾപ്പെടുത്തിയ നോവലുകൾ: 1 അറിയാത്തലങ്ങളിലേയ്ക്ക്, 2 എഞ്ചിൻ ഡ്രൈവറെ സ്‌നേഹിച്ച പെൺകുട്ടി, 3 ഒരു കുടുംബപുരാണം
അറിയാത്തലങ്ങളിലേയ്ക്ക്: രണ്ടാൺ കുട്ടികളും ഒരു പെൺകുട്ടിയും തലമുറകൾ കടന്ന് ഒരു ചതുരംഗപ്പലകയുടെ രൂപത്തിൽ അവർക്കായി കടന്നു വരുന്ന സന്ദേശം. ഒരു നിധി തേടുന്ന കഥയാണ് ഇത്. രണ്ടാൺ കുട്ടികളും ഒരു പെൺകുട്ടിയും അതിനായി ശ്രമിക്കുന്നു. പക്ഷെ ഒരു തലമുറ കടന്ന ശേഷമാണ് ഗൂഢമായ സന്ദേശം മനസ്സിലാക്കാൻ കഴിയുന്നത്.
എഞ്ചിൻ ഡ്രൈവറെ സ്‌നേഹിച്ച പെൺകുട്ടി: മലയാള മനോരമയുടെ ഓണപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു വന്നപ്പോൾ ധാരാളം ജനശ്രദ്ധ ആകർഷിച്ച നോവലാണിത്. ഒരു ചെറുപ്പക്കാരിയും അവളെ മനസ്സിലാക്കി സ്‌നേഹിക്കുന്ന ഒരെഞ്ചിൻ ഡ്രൈവറും. നാൻസിയെന്ന പെൺകുട്ടിയുടെ അസാധാരണ സ്വഭാവ വിശേഷങ്ങൾ അയാളെ രസിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ രണ്ടു കഥാപാത്രങ്ങളും പുസ്തകം അടച്ചുവെച്ചാലും നിങ്ങളെ പിൻതുടരും.
ഒരു കുടുംബപുരാണം: ത്രേസ്സ്യാമ്മയെന്ന മദ്ധ്യവയസ്‌കയും അവരുടെ ഭർത്താവ് ജോസഫേട്ടനും അവരെ ജോലിക്കു സഹായിക്കുന്ന ചെറുപ്പക്കാരി പാറുകുട്ടിയും കഥാപാത്രങ്ങളായ നോവൽ. ഓരോ അദ്ധ്യായത്തിലും ത്രേസ്സ്യാമ്മയുടെ ബിസിനസ്സ് കാര്യങ്ങളും ആ കോളനിയിലെ കാര്യങ്ങളിൽ ഇടപെട്ടുകൊണ്ടു നടത്തുന്ന സാഹസിക യാത്രകളും നിങ്ങളെ നിർത്താതെ ചിരിപ്പിക്കുന്നു.